ഞാൻ എന്ന വായനക്കാരൻ
- Shij Shingal
- Jan 17
- 1 min read

എന്റെ വായന തുടങ്ങുന്നത്, കൃത്യമായി പറഞ്ഞാൽ 1974 ൽ എന്റെ നാലാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ്, മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും ആയിരുന്നു ആദ്യമായ് വായിച്ച പുസ്തകം , അവിടെ തുടങ്ങുന്നു പ്രവിശാലമായ വായനയുടെ ലോകത്തിലേക്കുള്ള എന്റെ തുടക്കം, സ്കൂൾ വിദ്യാഭ്യാസവും പ്രീഡിഗ്രിയും കഴിയുമ്പോഴേക്കും തന്നെ ഒട്ടേറെ പുസ്തങ്ങൾ ഞാൻ വായിച്ചു കൂട്ടിയിരുന്നു..
എം ടി, എം മുകുന്ദൻ, ബഷീർ,
ഒ വി വിജയൻ, സേതു,
യു എ ഖാദർ,വിലാസിനി, ഉറൂബ്,
എസ് കെ പൊറ്റക്കാട് ചെറുകാട്. പെരുമ്പടവം,
സി രാധാകൃഷ്ണൻ
വി കെ എൻ പുനത്തിൽ, തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക സാഹിത്യകാരന്മാരുടെ കൃതികളും, ലോകക്ലാസ്സിക്കുകളിൽ കീട്ടാവുന്നിടത്തോളവും ഞാൻ വായിച്ചിരുന്നു, അതിൽ ആയിരത്തൊന്നു രാവുകൾ ഏറെ പ്രിയപ്പെട്ട പുസ്തകമായിരുന്നു.. വിക്രമാദിത്യൻ കഥകൾ, സത്രാജിത്തിന്റെ കഥകൾ, ബോധിസത്വന്റെ കഥകൾ മുതൽ പുരാണത്തിലെ മിക്കവാറും എല്ലാ കഥകളും ഉപകഥകളും വായിച്ചിരുന്നതു കൊണ്ട് ക്ലാസിൽ അതിലുള്ള എന്റെ വ്യൂൽപ്പത്തി തെളിയിക്കുക എനിക്കു വല്യ ഇഷ്ടമായിരുന്നു.. പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിലുള്ള ഇഷ്ടം കൊണ്ടാണ് ജോലി കിട്ടി 40 വയസ്സിനു ശേഷം ഇംഗ്ലീഷ് ലിറ്ററേറ്റർ ൽ പഠനം തുടർന്നത്..
വായനയുടെ സുഖം വേറെ ഒന്നിൽ നിന്നും കിട്ടില്ല, അതു കൊണ്ടു തന്നെ പഴയ പോലെ ഇല്ലെങ്കിലും ഇപ്പോഴും വായന തുടരുന്നു..
എഴുത്ത് : മോനു സലിം




Comments