top of page
Search

എന്ന് സ്വന്തം വിജയ....

ree

അച്ഛനും അമ്മയ്ക്കുംഞങ്ങൾ അഞ്ചു മക്കളായിരുന്നു അച്ഛൻ റെയിൽവേയിൽ -സെൻട്രൽ റെയിൽവേ അതായത് ആന്ധ്രാ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.അച്ഛന്റെ കൂടെ ആയിരുന്നു അമ്മയും . സ്കൂൾ ജീവിതം തുടങ്ങുന്ന കാലം മുതൽ ഞങ്ങൾ നാട്ടിലെ അച്ഛമ്മയുടെ കൂടെയാണ് നിൽക്കുന്നത്. ഞങ്ങൾ ഓരോരുത്തരായിട്ട് സ്കൂൾ ചേർക്കുന്ന സമയത്ത് അച്ഛനും അമ്മയും അച്ഛമ്മയുടെ അടുത്ത് കൊണ്ടുവന്ന് നിർത്തുകയാണ്. അതുകൊണ്ടുതന്നെ ഒന്നാം ക്ലാസിലെ അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങിയാൽ ഏട്ടനോ ചേച്ചി ഒക്കെ എഴുതുന്ന കത്തിലെ അവസാനത്തെ വരിയിൽ നമ്മൾ പഠിച്ച അക്ഷരങ്ങൾ വരെ അച്ഛമ്മ ആ കത്തിൽ എഴുതിക്കുമായിരുന്നു. പിന്നെ പിന്നെ രണ്ടാം ക്ലാസിലൊക്കെ എത്തുമ്പോഴേക്കും കുറച്ചുകൂടെ അക്ഷരങ്ങൾ ഒക്കെ പഠിക്കുമ്പോൾ അച്ഛമ്മ ഓരോ വരികൾ ആയിട്ട് പറഞ്ഞുതരും....

 അന്ന് ഇങ്ങനെയാണ് കത്ത് തുടങ്ങുന്നത്---- പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, സ്നേഹം നിറഞ്ഞ വിജയ എഴുതുന്നത്..... ഒരു post കവറിൽ ആയിരിക്കും കത്തയക്ക് അതിൽ ഞങ്ങൾ അഞ്ച് മക്കളുടെയും കത്ത് ഉണ്ടായിരിക്കുo.ഓരോ പേപ്പറിൽ ഓരോരുത്തരും എഴുതിയത് അച്ഛനും അമ്മയ്ക്കും എന്ന് പറഞ്ഞ് ഇങ്ങനെ തുടങ്ങുന്ന കത്തുകളായിരിക്കും എഴുതുന്നത് ഓരോ ദിവസത്തെയും വിശേഷങ്ങളും.... അവസാനം

എന്ന് സ്വന്തം വിജയ ...

 എന്നായിരിക്കും അവസാനത്തെ ലൈൻ... മാസത്തിൽ രണ്ടുതവണയൊക്കെ ഞങ്ങൾ അച്ഛനും അമ്മയ്ക്കും കത്ത് എഴുതാമായിരുന്നു അച്ഛൻ ഇത്തിരി കണിശക്കാരൻ ആയതുകൊണ്ട് അച്ഛനെ കത്തിൽ വല്ലാണ്ട് പ്രതിപാദിക്കില്ല,അമ്മയെ വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു..... അച്ഛനും അമ്മയും നാട്ടിൽ ഇല്ലെങ്കിലും അച്ഛമ്മ യുടെ ശിക്ഷണം ഭയങ്കര strict ആയിരുന്നു.... അതുകൊണ്ടുതന്നെ അമ്മയെ വല്ലാതെ ഓർമ്മവരും.... പിന്നെ കത്തിലെ ഉള്ളടക്കം എന്ന് പറഞ്ഞാൽ.... ഞങ്ങൾക്ക് ഇവിടെ സുഖം അതുപോലെ അവിടെ അമ്മയ്ക്കും സുഖം എന്ന് വിചാരിക്കുന്നു ... പ്രധാനമായിട്ടും ഞങ്ങളിൽ നിന്ന് അച്ഛൻ പ്രതീക്ഷിക്കുന്നത് ആ സമയത്ത് എക്സാമിന്റെ മാർക്കുകളുടെ ലിസ്റ്റ് ആയിരിക്കും

.... അതുകൊണ്ടുതന്നെ അച്ഛന്റെ സുഖവിവരൊന്നും അന്വേഷിക്കാൻ പതിവില്ല... മാർക്കുകളുടെ ലിസ്റ്റ് ആണ് അതിൽ എഴുതുന്നത്..... മാർക്ക് എങ്ങാനും കുറഞ്ഞു പോയാലും അതിന്റെ മറുപടിക്കത്തിൽ അതിന് ഒന്നും അച്ഛൻ കൂടുതൽ പറയാറില്ല....അതൊക്കെ ലീവിൽ വരുമ്പോഴാണ് ബാക്കി തീർക്കാറുള്ളത്..... അച്ഛൻ ലീവിൽ വരുമ്പോഴാണ് ഞങ്ങളെ കണക്ക് പഠിപ്പിക്കുന്നതും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും... അച്ഛന്റെ ലീവുകൾ ഒക്കെ മക്കൾക്ക്കണക്ക് തന്നിട്ടും ഗ്രാമർ പഠിപ്പിച്ചും തീർന്നു പോകും..... ഓരോ വർഷവും സ്കൂൾവേനൽ അവധിക്ക് അമ്മയുടെ അടുത്തേക്ക് പോകുന്ന വലിയ ആവേശത്തിലായിരിക്കും.. പക്ഷേ അച്ഛന്റെ അടുത്തേക്ക് ആണല്ലോ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഭയങ്കര വിഷമം ആയിരിക്കും കാരണം അവിടെ ചെന്നാൽ എല്ലാ ദിവസവും ഗുണനപ്പട്ടിക പഠിക്കൽ.... ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് പഠിപ്പിക്കുക ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കുക ഇതൊക്കെയായിട്ട് രണ്ടുമാസം അങ്ങോട്ട് തീർന്നു കളിക്കാൻ ഒക്കെ കുറച്ചുസമയം കിട്ടു... എഴുതിയും പഠിച്ചും കളിച്ചും രണ്ടുമാസം അങ്ങനെ തീർന്നു പോകും.... പിന്നെ നാട്ടിൽ ആകുമ്പോൾ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ മറുപടി കാത്തിരിക്കും... പലപ്പോഴും മറുപടിക്കത്തില് അമ്മ എന്റെ പേര് വെച്ച് എന്തെങ്കിലും ചോദിച്ചാൽ ആ കത്ത് നോക്കി ഞാൻ കരയാറുണ്ടായിരുന്നു.... .. ഇതൊക്കെയാണ് എന്റെ കത്ത് ഓർമ്മകൾ.

                   ശ്രീ

എത്രയും പ്രിയപ്പെട്ട അച്ഛനും അമ്മയും വായിച്ചറിയുവാൻ വിജയ എഴുതുന്നത്. എന്തെന്നാൽ ഞങ്ങൾക്ക് ഇവിടെ സുഖം തന്നെ അതുപോലെ അവിടെ അച്ഛനും അമ്മയ്ക്കും സുഖം എന്ന് വിചാരിക്കുന്നു........,.....,

........................ ....... .... ......

..... ........................

......... ...

.. . ...

        എന്ന്

സ്വന്തം  വിജയ


 ഇതാണ് അന്നത്തെ എന്റെ കത്തുകളുടെ ഏകദേശ രൂപം

വിജയശ്രീ

 
 
 

Comments


bottom of page