top of page
Search

എന്റെ നടക്കാതെ പോയ സ്വപനം

ree

എന്റെ നടക്കാത്ത പോയ സ്വപ്നത്തെക്കുറിച്ച് പറയണമെങ്കിൽ ഞാൻ എന്തായിരുന്നു എന്ന് കുറച്ചു പറയേണ്ടിവരും. ഞാൻ അഞ്ചാം ക്ലാസ് പഠിക്കുമ്പോൾ. അതായത് ഒരു 11 വയസ്സ് . ചെറിയ രീതിയിലുള്ള നാടകങ്ങൾ ഒക്കെ എഴുതി അത് കൂട്ടുകാരിയൊക്കെ കൂട്ടി അഭിനയിക്കുക ഇതൊക്കെയായിരുന്നു എന്റെ ഹോബി. ഞങ്ങളുടെ വീടിനടുത്ത്. ആശാരിപ്പണി ചെയ്യുന്ന തങ്കൻ ചേട്ടൻ. എന്റെ കൂട്ടുകാരന്റെ അച്ഛൻ.അവരുടെ ചായ്പില് സാരിയൊക്കെ കെട്ടി മറച്ചു. ആണ് ഞങ്ങൾ നാടകങ്ങൾ അവതരിപ്പിക്കുന്നത് അതൊക്കെ കാണാൻ. അയൽവാസികളെല്ലാം വരുമായിരുന്നു. 44,45 കൊല്ലം.മുന്നേയുള്ള ചരിത്രമാണ് ഈ പറയുന്നത് വൈദ്യുതി ഒന്നുമില്ലാത്ത ഒരു കാലഘട്ടം ഏറനാടിന്റെ ഒരു സ്ഥലം ഞാൻ സ്കൂളിലൊക്കെ നാടകങ്ങൾക്ക് ബെസ്റ്റ് ആക്ടർ. എന്നുള്ള ഗ്രേഡ് ഒക്കെ വാങ്ങി: ഇല്ലായ്മയുടെ കാലഘട്ടം ആണെങ്കിലും . കൂട്ടുകാരുടെ ഇടയിലെ താരമായിരുന്നു ഞാൻ . വർഷങ്ങൾ അങ്ങനെ പോയി. എനിക്കൊരു 18 വയസ്സ് ഉള്ള സമയം. പൂമഠത്തെ പെണ്ണ് എന്ന സിനിമയുടെ ഷൂട്ടിംഗ് നിലമ്പൂര് വന്നു. നമ്മുടെ ഇന്നത്തെ പൂച്ചക്കുത്തിലായിരുന്നു അതിന്റെ ഒരു ലൊക്കേഷൻ. അതു പറയുമ്പോൾ വേറൊന്നും കൂടി പറയേണ്ടിവരും എന്റെ അമ്മയ്ക്ക് അപ്പനും ഞാൻ ഒറ്റ മകനാണ്. അങ്ങനെ എല്ലാംകൊണ്ടും ബുദ്ധിമുട്ടി വളർന്ന ഒരാളാണ് ഞാൻ. വലിയ ചന്ദനാദി എണ്ണ. അത് മുടങ്ങാതെ തേക്കണം അമ്മയ്ക്ക്.അത് മേടിക്കാൻ വേണ്ടി ഞാൻ നിലമ്പൂർ പോവുകയാണ്. ആ സമയമാണ് ഞാൻ ഷൂട്ടിംഗ് ലൊക്കേഷൻ കാണുന്നു. (കോട്ടക്കൽ ആയുർവേദ ശാലയുടെ ഒരു ഷോപ്പ് നിലമ്പൂർ ആണുള്ളത് ) ഞാൻ ആ ബസ്സിൽ നിന്നിറങ്ങി. ഷൂട്ടിംഗ് സ്ഥലത്ത് എത്തി. എല്ലാ കാഴ്ചക്കാരെപ്പോലെ ഞാനും ഒരു ആളായി അവിടെ . നിന്നു കുറച്ച് സമയം അവിടെ നിന്ന് അവിടെ ഉള്ള ഒരാളുമായി പരിചയപ്പെട്ടു . എന്തു കൊണ്ടോ അയാൾക്ക് എന്നെ ഇഷ്ടമായി. എന്റെ വീട്ടുകാര്യങ്ങളും എന്നെക്കുറിച്ച് എല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. അന്ന് നസീർ സാറിനെ ഞാൻ കാണാൻ.ഇടയായി സംസാരിക്കാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തെ നോക്കി ഞാൻ കൈവീശി കാണിച്ചു അദ്ദേഹവും കൈവീശി കാണിച്ചു. ഇന്നത്തെപ്പോലെ ജന തിരക്കില്ലല്ലോ അന്ന് ജനസംഖ്യ കുറവല്ലേ. പിന്നെയും വർഷങ്ങൾ കടന്നുപോയി. എന്റെ

 അപ്പനും അപ്പന്റെ വീട്ടുകാരും എല്ലാവരും എന്നെ കല്യാണത്തിന് നിർബന്ധിച്ചു. അപ്പോൾ വയസ്സ് 21 പറയണേ കുറേയുണ്ട് ഞാൻ ചുരുക്കുകയാണ്. അങ്ങനെ എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി. ഞാൻ വിവാഹത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞു ഒരു ആറുമാസം കഴിഞ്ഞപ്പോൾ . എനിക്കൊരു പോസ്റ്റൽ കാർഡു വന്നു. റെജി താങ്കൾ എത്രയും വേഗം ചെന്നൈയിലേക്ക് വരിക . നിങ്ങൾക്ക് സിനിമയിൽ അവസരമുണ്ട്.. ബെൽറാം

എന്ന് പറഞ്ഞ ഒരാളാണ് ഈ കത്ത് എനിക്ക് അയച്ചിരിക്കുന്നത് കോടമ്പക്കം അവിടുത്തെ അഡ്രസ്സും എഴുതിയിരിക്കുന്നു .. അന്ന് സിനിമയുടെ. പ്രധാനസ്ഥലമാണ് കോടമ്പക്കം ഇതാരായിരിക്കും എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല . ഞാനിത് എന്റെ ഭാര്യയെ കാണിച്ചു. എന്റെ അതേ പ്രായമുള്ള പുള്ളിക്കാരിത്തിക്കും ഒരു തീരുമാനം പറയാനുള്ള ഒരു കാര്യശേഷി ഇല്ലായിരുന്നു . ഞാൻ ചിന്തിച്ചു അങ്ങനെ ഒരു ലോകത്തേക്ക് ഞാൻ പോവുകയാണെങ്കിൽ എന്റെ കുടുംബമായുള്ള ബന്ധം പോകും. എന്നെ വിശ്വസിച്ച് ഞാൻ പള്ളിയിൽ അച്ഛന്റെ മുന്നിൽ വാക്കു പറഞ് മരണം വരെയും സംരക്ഷിക്കും എന്ന് ഉടമ്പടിയിൽ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട്. വന്ന പെണ്ണുണ്ട്. അവളെ തനിച്ചാക്കി പോകുന്നത് ശരിയല്ല. ഞാൻ ആ ലെറ്ററിന് .മറുപടി അയച്ചതും ഇല്ല .ഞാൻ പോയതുമില്ല ' പിന്നെ ജീവിതം രണ്ടറ്റവും മുട്ടിക്കാൻ വേണ്ടി ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങൾക്കുമുന്നിൽ മിഴിച്ചു നിൽക്കാതെ . അരയും തലയും മുറുക്കി ജീവിതം കരുപ്പിടിപ്പിച്ചു . പക്ഷേ അപ്പോഴേക്കും എന്റെ നല്ല ടൈം കഴിയാനായി. -ഇന്ന് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു ഒരുപാട് സങ്കടം ഒക്കെ തോന്നാറുണ്ട് . എല്ലാവർക്കും ജീവിതത്തിൽ ഒരു ടേണിങ് പോയിന്റ് വരും ആ പോയിന്റിൽ . തക്കത്തിൽ തീരുമാനം എടുക്കുകയും അത് പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്യുന്നവർ ജീവിതത്തിൽ അവരുടെ ഇഷ്ടത്തിനുള്ള ജീവിതമായി . മാറും. നമ്മുടെ ത്യാഗവും നമ്മുടെ . അത്യ അധ്വാനവും ഒന്നും... ഞാൻ ചുരുക്കുന്നു. എന്റെ ഏത് ജീവിതാനുഭവത്തിന്റെയും. തേടി പോയാൽ അവിടെയെല്ലാം . ഒരു കണ്ണുനീരിന്റെ നനവുകൾ ഉണ്ടാവും...


written by: Reji Abraham


 
 
 

Comments


bottom of page