HOW OLD ARE YOU
ABOUT US
ഹൗ ഓൾഡ് ആർ യു എന്ന സ്റ്റാർട്ടപ്പ് പ്രായഭേദമന്യേ എല്ലാവരിലുമുള്ള യുവത്വത്തെ ആഘോഷിക്കുവാൻ നിലവിൽ വന്ന സംരംഭമാണ്.വാർദ്ധക്യം ഒറ്റപ്പെടേണ്ട ഒന്നല്ല എന്നു മാത്രമല്ല, അത് അവനവനിലേക്കു തന്നെ മടങ്ങാനുള്ള ഒരു പുതിയ ആരംഭമാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. യാത്ര ചെയ്യാനും, പഴയ കൂട്ടുകാരെ കാണാനും, പുതിയ സ്കിൽസ് പഠിക്കാനും, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും പരാശ്രയം ഇല്ലാതെ ആളുകൾക്ക് ഇനി ഞങ്ങളെ സമീപിക്കാം. ജോലിയിൽ നിന്ന് വിരമിച്ചവർക്കും, വീട്ടമ്മമാർക്കും, മക്കൾ കൂടെയില്ലാത്തവർക്കും ഈ സംരംഭം ഒരു മുതൽക്കൂട്ടാവും എന്നത് തീർച്ചയാണ്.ഡെയിലി ടാസ്കുകളിലൂടെ ദൈന്യന്ദിന ജീവിതത്തിലെ വിരസത മാറ്റാനും, ഒരേ മനസ്സുള്ള ആളുകളെ പരിചയപ്പെടാനും ഒരു നല്ല വേദി കൂടിയാവുന്നു ഹൗ ഓൾഡ് ആർ യു .ആരോഗ്യപരിപാലനത്തിനും ഞങ്ങളെ സമീപിക്കാം എന്നത് പലരും ആശ്വാസത്തോടെ നോക്കി കാണുന്ന ഒന്നാണ്. സുഹൃത് വലയത്തിൻറെയും, കൂട്ടായ്മകളുടെയും ഒത്തുചേരൽ ഒരു ഉത്സവമാക്കാനും ഇനി ഞങ്ങളുണ്ട് കൂടെ. വാട്ട്സാപ്പ് ഉപയോഗിക്കാനുള്ള പ്രായോഗിക ജ്ഞാനം മാത്രമേ ഇതിനാവശ്യമുള്ളൂ എന്നതും ഒരു സൗകര്യമാണ്. ഒരു നന്മ ചെയ്യുന്നു എന്ന സന്തോഷത്തോടെ തുടങ്ങിയ സംരംഭമാണിത്. ഏകാന്തതയനുഭവിക്കുന്ന ഒരുപാട് പേർക്ക് ഹൗ ഓൾഡ് ആർ യു ഒരു ആശ്വാസമായിരിക്കും എന്ന് വിശ്വസിക്കുന്നു.