ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കാണപ്പെടുന്നത്. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ഇന്ത്യയില്‍ 2002-ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് 1961-ല്‍ 5.83 ശതമാനവും, 1991-ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജനവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ്സ് വരെ 53.8 ശതമാനവും 70 വയസ്സിനുമുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കേരളത്തിന്റെ ജനസംഘ്യയുടെ 20 ശതമാനമായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഈ ജനവിഭാഗത്തിന്റെ പരിപാലനത്തിലും സാമൂഹ്യസുരക്ഷയിലും അവകാശ സംരക്ഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.
കേരള സര്‍ക്കാരിന്‍റെ വയോജന സൗഹൃദ നയത്തിനു ഊന്നല്‍ നല്‍കികൊണ്ട് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് എല്‍ഡര്‍ലൈന്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും കോവിഡ് കാലഘട്ടത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും 14567 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന 2007-ലെ നിയമത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായകമാകാന്‍ എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് എല്‍ഡര്‍ലൈന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
സേവനങ്ങള്‍
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വയോജനങ്ങള്‍ക്കുവേണ്ടി ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, അതുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍, പെന്‍ഷന്‍, സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007മായി ബന്ധപ്പെട്ട സഹായങ്ങള്‍, മറ്റ് നിയമസഹായങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആവശ്യമായ ഇടപെടലുകള്‍.
വയോജനങ്ങള്‍ നേരിടുന്ന മാനസിക പ്രയാസങ്ങള്‍ക്കും കോവിഡാനന്തര മാനസിക സംഘര്‍ഷങ്ങള്‍ക്കുമുള്ള പിന്തുണ.
അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായ ചൂഷണം നേരിടുന്ന പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍.
സമൂഹത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കികൊണ്ട് വിവിധ കര്‍മ്മ പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്നു. സമൂഹത്തില്‍ വയോജനങ്ങള്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടാതെ ചൂഷണങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇരയാക്കപ്പെടുന്നത് കണ്ടുവരുന്നു. ഇവര്‍ക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുക എന്നത് പ്രധാനമാണ്.
സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായം എത്തിക്കുന്നതിലും അടിയന്തിര സാഹചര്യങ്ങളില്‍ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധയും, പരിചരണവും നല്‍കുന്ന രീതിയില്‍ ഒരു പ്രത്യേക പദ്ധതി ആവശ്യമാണ്. ആയത് ഉറപ്പാക്കുന്ന തരത്തില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമായതിനാല്‍ സാമൂഹ്യനീതി വകുപ്പ് ‘വയോരക്ഷ’ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികളാനെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന “വായോമധുരം പദ്ധതിയ്ക്ക്” രൂപം നൽകിയിരിക്കുന്നു. ടി ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന വേദിയിൽവച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി പ്രസ്തുത വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതാണ്.
അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.
സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. ആദ്യഘട്ടമെന്ന നിലയില്‍ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. ചുവടെ പറയുന്ന ആനുകൂല്യങ്ങള്‍ വയോമിത്രം പദ്ധതികളിലൂടെ ലഭ്യമാണ്.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വായോ അമൃതം പദ്ധതി 2014-15 വര്‍ഷമാണ് ആരംഭിച്ചത്. വൃദ്ധസദനങ്ങളിലെ താമസക്കാരായ വ്യക്തികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. വൃദ്ധസദനങ്ങളിലെ താമസക്കാരില്‍ ഭൂരിഭാഗവും വായോ അമൃതം പദ്ധതിയുടെസ് ഗുണഭോക്താക്കലാണ് എന്നും ആയുര്‍വേദ ചികിത്സാ രീതിയായതിനാല്‍ വയോജനങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധ സദനങ്ങളിലെ രോഗാതുരരായ താമസക്കാരുടെ സമഗ്ര-ആരോഗ്യ സംരക്ഷണത്തിനും അവരുടെ മാനസിക ശാരീരിക സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിനായി ഈ പദ്ധതി മുഖേന സാധ്യമാകും.
ദാരിദ്യ്ര രേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.
1. ദാരിദ്യ്ര രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർ.2. പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നിക്കേണ്ട അവസ്ഥയിലുള്ളവർ.3. കൃതിമ പല്ലുകൾ വെക്കുന്നതിന് അനിയോഗ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ.ഒരാൾക്ക് പരമാവധി ലഭിക്കുന്ന ധനസഹായത്തുക 10,000 /-രൂപയാണ്. എന്നാൽ ഭാഗീകമായി മാത്രം പല്ലുകൾ മാറ്റി വെക്കുന്നതിന് ഈ പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തിൽ 1500 ഗുണഭോക്താക്കളെ തെരഞ്ഞടുപ്പിലെ മുൻഗണന മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആൾക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോൾ ഏറ്റവും പ്രായം കൂടിയവർക്ക് മുൻഗണന നല്കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിർത്തുന്നതുമായിരിക്കും.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:(a) യോഗ്യത നേടിയ ദന്തിസ്റ്റ് നൽകിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സർട്ടിഫിക്കറ്റ.്(b) BPL തെളിയിക്കാനുള്ള രേഖ (റേഷൻ കാർഡ് / BPL സർട്ടിഫിക്കറ്റ് / വില്ലജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.(c) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (ആധാർ / ഇലെക്ഷൻ ID/ സ്കൂൾ സർട്ടിഫിക്കറ്റ് / മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് )(d) മുതിർന്നവർക്ക് വേണ്ടിയുള്ള സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രതേക പരിഗണന നൽകുന്നതായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങള്‍ക്ക് അധിക സൗകര്യങ്ങള്‍ കൊടുത്തുകൊണ്ട് അപ്ഗ്രേഡ് ചെയ്യുന്ന സായംപ്രഭാ ഹോം പദ്ധതി. ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷനിലെ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്. കുറഞ്ഞത് 20 ഗുണഭോക്താക്കള്‍ക്കെങ്കിലും ഒരു സായംപ്രഭ ഹോമിലുടെ സേവനം നല്‍കാവുന്നതാണ്.
(a) 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പകല്‍ ഒത്തുകൂടുന്നതിന് സൗകര്യമൊരുക്കുക.
(b) വൃദ്ധജനങ്ങള്‍ക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സായംപ്രഭ ഭവനങ്ങളില്‍ ഒരുക്കുക.
(c) വൃദ്ധ പരിപാലന നിയമങ്ങളെയും, മാനസികവും ശാരീരികവും ആരോഗ്യകരവുമായ വിഷയങ്ങളെയും സംബന്ധിച്ച് ആഴ്ചയില്‍ ഒരു ദിവസം ഏതെങ്കിലും നിയമ വിദഗ്ദ്ധര്‍, പോലീസ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മുഖാന്തിരം ക്ലാസുകള്‍ സംഘടിപ്പിക്കുക.
(d) മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന യോഗ ക്ലാസുകള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സംഘടിപ്പിക്കുക.
(e) ശാരീരിക പരിരക്ഷയ്ക്കു ആവശ്യമായ മെഡിക്കല്‍ പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തുക.
(f) പോഷകാഹാരക്കുറവുള്ള വൃദ്ധജനങ്ങള്‍ക്ക് 2 നേരമെങ്കിലും പഞ്ചായത്തുകളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ച് കൊടുക്കുക.
Comments